മക്ക കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ സന്ദർശകർക്ക് വിലക്ക്
മക്ക കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ സന്ദർശകർക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
എല്ലാ ഡിപ്പാർട്ട്മെൻ്റിലേക്കും സന്ദർശകർക്കുള്ള വിലക്ക് ബാധകമാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സന്ദർശകരുടെയും രോഗികളുടെയും സുരക്ഷ മുൻ നിർത്തിയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണു ഈ നിയന്ത്രണം.
നേരത്തെ ആശുപത്രികൾ സന്ദർശിക്കുന്നവർക്കും ജീവനക്കാർക്കുമുള്ള അപ്ഡേറ്റഡ് പ്രോട്ടോക്കോളുകൾ സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയിരുന്നു.
രാജ്യത്ത് കൊറോണ ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും കുത്തനെ ഉയർന്ന സാഹചര്യത്തിൽ ബസ് യാത്രക്കും മറ്റുമുള്ള അപ്ഡേറ്റഡ് പ്രോട്ടോക്കോളുകൾ പബ്ളിക് ഹെൽത്ത് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa