Sunday, September 22, 2024
Saudi ArabiaTop Stories

കഫീൽ ഉപേക്ഷിച്ച ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു

റിയാദ്: റിയാദ് ഹെല്പ് ഡെസ്ക് പ്രവർത്തകരുടെ ശ്രമഫലമായി കഫീൽ ഉപേക്ഷിച്ച യു പി സ്വദേശിക്ക് നാടണയാനായി.

മെനിഞ്ചറ്റിസ് ബാധിച്ച യുപി മുർശിദാബാദ് സ്വദേശി മഹറുൽ ഹഖിനെ കഫീൽ ഇന്ത്യൻ എംബസിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

രണ്ട് വർഷം മുംബായിരുന്നു മഹറുൽ ഹഖ് ഖമീസ് മുശൈത്തിൽ ജോലിക്കായി എത്തിയത്. ഇത് വരെ ഇയാൾക്ക് കഫീൽ ഇഖാമ ഇഷ്യു ചെയ്ത് നൽകിയിരുന്നില്ല.

എംബസിക്ക് മുംബിൽ മഹറുൽ ഹഖിനെ കണ്ട എംബസി ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിൻ്റെ സഹായത്തോടെ ചികിത്സ ലഭ്യമാക്കുകയും ആരോഗ്യം ഭേദപ്പെട്ടതിനെത്തുടർന്ന് പിന്നീട് റിയാദ് ഹെല്പ് ഡെസ്കിൻ്റെ കീഴിൽ ഒരു മാസത്തോളം ഭക്ഷണവും താമസവും നൽകുകയും ചെയ്തു.

എംബസി മുഖേന ഫൈനൽ എക്സിറ്റ് ഇഷ്യ ചെയ്തെങ്കിലും ആദ്യം യാത്രക്ക് ക്ളിയറൻസ് ലഭിച്ചിരുന്നില്ല. പിന്നീട് വീണ്ടും എംബസി ഇടപെട്ട് ടിക്കറ്റ് നൽകി യാത്ര സാധ്യമാക്കി.

മഹറുൽ ഹഖിൻ്റെ കൂടെ ഒരു സഹായിയേയും അയച്ചു. സഹായിയുടെ ടിക്കറ്റ് റിയാദ് ഹെല്പ് ഡെസ്ക് നൽകി. നാട്ടിലെത്തിയ മഹറുൽ ഇപ്പോൾ ചികിത്സയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്