Saturday, November 23, 2024
IndiaSaudi ArabiaTop Stories

രാജാവും കിരീടാവകാശിയും ഇന്ത്യൻ പ്രസിഡൻ്റിന് റിപബ്ളിക് ദിനാശംസ സന്ദേശമയച്ചു

റിയാദ്: ഇന്ത്യൻ റിപബ്ളിക് ദിനത്തോടനുബന്ധിച്ച് സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡൻ്റ് രാം നാഥ് കോവിന്ദിനു റിപബ്ളിക് ദിനശംസ നേർന്ന് കൊണ്ട് കേബിൾ സന്ദേശമയച്ചു.

പ്രസിഡൻ്റിനയച്ച സന്ദേശത്തിൽ രാജാവ് ആയുരാരോഗ്യം നേരുകയും റിപബ്ളിക് ദിനാഭിവാദ്യമർപ്പിക്കുകയും ചെയ്തു.

സൗദി കിരീടാവകാശിയും ഉപ പ്രധാനമന്തിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും പ്രസിഡൻ്റിനു റിപബ്ളിക് ദിനാശംസ നേർന്ന് കേബിൾ സന്ദേശമയച്ചു.

പ്രസിഡൻ്റിനു ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന കിരീടാവകാശി ഇന്ത്യൻ ജനതക്കും ഭരണകൂടത്തിനും കൂടുതൽ പുരോഗതിയും ഉന്നമനവും കൈവരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്