സൗദിയിൽ വീണ്ടും അഴിമതി വേട്ട; ഒരു മാസത്തിനുള്ളിൽ നടന്ന ഓപ്പറേഷൻ വിവരങ്ങൾ പുറത്ത് വിട്ട് അഴിമതി വിരുദ്ധ സമിതി
റിയാദ്: ഇക്കഴിഞ്ഞ ജമാദുൽ ആഖിർ മാസത്തിൽ മാത്രം നടന്ന വിവിധ ഓപറേഷനുകളുടെ വിവരങ്ങൾ സൗദി അഴിമതി വിരുദ്ധ സമിതി പുറത്ത് വിട്ടു.
ആകെ 4286 ഓപറേഷനുകൾ നടത്തുകയും 634 പേരെ വിചാരണ ചെയ്യുകയും അതിൽ 234 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഴിമതി, വ്യാജ രേഖ ചമക്കൽ, പദവി ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആയിരുന്നു വിചാരണകളും അറസ്റ്റും.
പ്രതിരോധ, ആഭ്യന്തര, നാഷണൽഗാർഡ്, വിദേശകാര്യ, ആരോഗ്യ, നീതിന്യായ, വിദ്യാഭ്യാസ, ബലദിയ വകുപ്പുകളിലെ പെട്ട ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
