വിദേശികൾ എന്ത് കൊണ്ട് സൗദി വനിതകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു ? സൗദികൾ എന്ത് കൊണ്ട് വിദേശ വനിതകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു? സൗദി ലീഗൽ അഡ്വൈസർ വിശദീകരിക്കുന്നു
ജിദ്ദ: വിദേശ പൗരന്മാർ എന്ത് കൊണ്ട് സൗദി വനിതകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നത് സംബന്ധിച്ച് സൗദി ലീഗൽ അഡ്വൈസർ മുഹമ്മദ് അൽ അർദാൻ തൻ്റെ അഭിപ്രായം പങ്ക് വെച്ചു.
ഒരു വിദേശ പൗരൻ സൗദി വനിതയെ വിവാഹം കഴിക്കുന്നതിൻ്റെ പിറകിലുള്ള ലക്ഷ്യങ്ങളിൽ അധികവും ബിസിനസ് താൽപര്യങ്ങൾ ആണ്.
ഒന്നുകിൽ സൗദി വനിതയെ വിവാഹം കഴിക്കുന്നത് വഴി അയാൾക്ക് സൗദി പൗരത്വം ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു.
അതല്ലെങ്കിൽ തൻ്റെ സൗദി ഭാര്യയുടെ പേരിൽ കൊമേഴ്സ്യൽ അക്കൗണ്ടുകൾ തുടങ്ങി അത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനാണു വിദേശ പൗരനായ ഭർത്താവ് ശ്രമിക്കുന്നതെന്നും അർദാൻ സൂചിപ്പിച്ചു.
വിവാഹ പ്രായമെത്തിയിട്ടും ഇനിയും വിവാഹം കഴിക്കാത്തവരായ വിദ്യാഭ്യാസ യോഗ്യതകളുള്ള നിരവധി സൗദി വനിതകളുണ്ട്.
ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുക മാത്രമാണു ഇതിനുള്ള ഏക പോം വഴി. ഭർത്താവിനു തൻ്റെ ഭാര്യയെ എല്ലാ രീതിയിലും പരിഗണിക്കാൻ സാധിക്കണം എന്ന് മാത്രം.
ഉയർന്ന വിവാഹമൂല്യം( മഹർ) കാരണം സൗദി വനിതകളെ വിവാഹം കഴിക്കാൻ താല്പര്യപ്പെടാതെ പല സൗദി യുവാക്കളും വിദേശ വനിതകളെ വിവാഹം കഴിക്കുന്നുണ്ടെന്നും അർദാൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
