ഇനി മുതൽ ജോലിക്ക് നിയമിക്കുന്ന സമയം പരിഗണിക്കുക ഹിജ് രി ഡേറ്റിനു പകരം ഗ്രിഗോറിയൻ ഡേറ്റ്; സുപ്രധാന നീക്കവുമായി സൗദി മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: തൊഴിലാളികളുടെ അപോയിൻ്റ്മെൻ്റ് ഡേറ്റുകളും റിട്ടയർമെൻ്റ് ഡേറ്റുകളും ഹിജ്രി കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം.
ഒരു സ്വദേശി തൊഴിലാളിയുടെ അപോയിൻ്റ്മെൻ്റിനു സൗദി അതോറിറ്റി നിശ്ചയിച്ച ഒഫീഷ്യൽ രേഖയിൽ പരാമർശിച്ചത് പ്രകാരമായിരിക്കും ജനനത്തീയതിയും മാസവും വർഷവും പരിഗണിക്കുക.
ഏതെങ്കിലും സാഹചര്യത്തിൽ വ്യക്തിയുടെ ജനനത്തിയതിയും മാസവും ലഭ്യമായില്ലെങ്കിൽ റജബ് 1 അയാളുടെ ജനനത്തീയതിയും മാസവും ആയി പരിഗണിക്കും.
ഒഫീഷ്യൽ ഡൊക്യുമെൻ്റിൽ പരാമർശിച്ചത് പ്രകാരമുള്ള ഡേറ്റായിരികും ഒരു സൗദി പൗരൻ്റെ റിട്ടയർമെൻ്റിനു പരിഗണിക്കുകയെന്നും മന്ത്രാലയാ സർക്കുലറിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
