മക്കയിൽ 1.17 ലക്ഷം റിയാലുമായി ഏഷ്യൻ യാചകസ്ത്രീ അറസ്റ്റിൽ: വീഡിയോ
മക്കയിൽ റിയാലുകളും വിദേശ കറൻസിയും സ്വർണ്ണാഭരണങ്ങളും സഹിതം ഏഷ്യൻ യാചകസ്ത്രീ അറസ്റ്റിലായി.
ഈ സ്ത്രീയിൽ നിന്ന് 1.17 ലക്ഷം റിയാലിനു പുറമെ വിദേശ കറൻസിയും സ്വർണ്ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു നിയമ ലംഘകയായ ജിബൂത്തി യാചകയിൽ നിന്നും ഒന്നര ലക്ഷത്തോളം റിയാൽ പിടികൂടിയിരുന്നു.
യാചകരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.
മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നംബറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുമുള്ളവർ 999 എന്ന നമ്പറിലും ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മക്കയിൽ ഏഷ്യക്കാരി ഭിക്ഷാടനം നടത്തി ലഭിച്ച പണവുമായി പിടിക്കപ്പെട്ട ദൃശ്യം കാണാം:
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
