ജോലി പോയ വിഷമത്തിലായിരുന്ന 12 പ്രവാസികൾക്ക് 31 കോടി രൂപ സമ്മാനം ലഭിച്ചത് ആഘോഷമാക്കി പ്രവാസ ലോകവും
കുവൈത്തിലെ കമ്പനിയിൽ നിന്നും പിരിച്ച് വിടൽ നോട്ടീസ് ലഭിച്ച വിഷമത്തിലിരിക്കുകയായിരുന്ന പ്രവാസികൾക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് ആഘോഷമാക്കി പ്രവാസ ലോകവും.
1.5 കോടി ദിർഹം അഥവാ 31 കോടിയോളം രൂപയാണ് 12 അംഗ സംഘത്തിനു സമ്മാനമായി ലഭിച്ചത്.
9 മലയാളികളും 1 തമിഴ്നാട് സ്വദേശിയും 2 ശ്രീലങ്കക്കാരും ചെർന്നായിരുന്നു ബിഗ് ടിക്കറ്റ് എടുത്തത്.
കുവൈത്തിലെ ഒരു കൊറിയൻ കമ്പനി ജീവനക്കാരായിരുന്ന സംഘാംഗങ്ങളിൽ പെട്ട ഒരു മലയാളിയുടെ പേരിലാണ് ലോട്ടറിയെടുത്തിരുന്നത്.
ഈ മാസാവസാനം ജോലി അവസാനിക്കുന്ന സാഹചര്യത്തിൽ ആണ് ലോട്ടറിയടിച്ചതെന്നതിനാൽ സമ്മാന നേട്ടത്തിനു പത്തര മാറ്റാണുള്ളത്.
എല്ലാം അവസാനിച്ചുവെന്ന നിലയിൽ ഒരിക്കലും ചിന്തിക്കരുതെന്നും പ്രതീക്ഷ എപ്പോഴും നമ്മെ മുന്നോട്ട് നയിക്കണമെന്നുമുള്ള സന്ദേശമാണ് ഈ സമ്മാന നേട്ടത്തെ പ്രവാസികൾ വിലയിരുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
