കിൻഡർ സർപ്രൈസ് സൗദി മാർക്കറ്റിൽ നിന്ന് പിൻ വലിച്ചു
സൗദി മാർക്കറ്റിൽ നിന്ന് കിൻഡർ സർപ്രൈസ് ചോക്ലേറ്റ് പിൻ വലിച്ചതായി സൗദി ഫുഡ് & ഡ്രഗ് അതോറിറ്റി.
സാൽമൊനെല്ല ബാക്ടീരിയ കുട്ടികളിൽ പകരാൻ ഈ ചോക്ലേറ്റ് കാരണമാകുന്നുണ്ടെന്ന് യൂറോപിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പല രാജ്യങ്ങളും ഈ ചോക്ലേറ്റ് ഇതിനകം വിപണിയിൽ നിന്ന് പിൻ വലിച്ചിട്ടുണ്ട്.
കിൻഡർ സർപ്രൈസ് ആരും കഴിക്കരുതെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെൽജിയത്തിൽ നിന്നുള്ള കിൻഡറിന്റെ ഉത്പന്നങ്ങൾ ആഗോള തലത്തിൽ തന്നെ കുട്ടികൾക്കിടയിൽ വലിയ ഡിമാൻഡ് ഉള്ളവയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa