ബുധനാഴ്‌ച, മെയ്‌ 13, 2026
Saudi ArabiaTop Stories

ദുഃഖ ഭാരം താങ്ങാനായില്ല; പിതാവ് മരിച്ച് 12 മണിക്കൂർ കഴിഞ്ഞപ്പോൾ മകളും മരിച്ചു

സൗദിയിലെ അൽ മജാരിദയിൽ ഹലാ എന്ന പെൺകുട്ടി മരിച്ച സംഭവം എല്ലാവരിലും വലിയ വേദനയുണ്ടാക്കി.

തന്റെ പിതാവ് മരിച്ച് ഏകദേശം 12 മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു പെൺകുട്ടി മരിച്ചത്.

പിതാവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന മകൾക്ക് പിതാവിന്റെ വേർപ്പാട് അസഹനീയമായിരുന്നുവെന്ന് ഹലായുടെ പിതൃസഹോദരൻ പറയുന്നു.

കുറച്ച് ദിവസമായി രോഗബാധിതനായിരുന്ന പിതാവ് കിടന്നിരുന്ന ബെഡിൽ പിതാവിനൊപ്പം തന്നെയാണ് ഹലായും കിടന്നിരുന്നത്.

പിതാവ് മരിച്ച ദിവസം അവൾ ഉറക്കം ഉണർന്നപ്പോൾ തന്റെ പിതാവിനെ കാണാതാകാതെ വന്നപ്പോൾ ഉറക്കെക്കരഞ്ഞ് “എന്റെ ഉപ്പയെവിടെ, ഉപ്പയെ കൊണ്ട് വരൂ” എന്നെല്ലാം പറഞ്ഞു കരഞ്ഞു നിലവിളിച്ചതായി പിതൃസഹോദരൻ പറയുന്നു.

മരിച്ച പിതാവിനും മകൾക്കും വേണ്ടി പ്രാർഥനകൾ അർപ്പിച്ച് ആളുകൾ സോഷ്യൽ മീഡിയകളിൽ അനുശോചനം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്