വലിയ മിനറൽ വാട്ടർ കുപ്പികൾ ഒന്നിലധികം തവണ ഉപയോഗിക്കാമോ? സൗദി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റിയുടെ വിശദീകരണം കാണാം
പാക്കേജിംഗ് മെറ്റീരിയലുകളുടെ പുനരുപയോഗവും ചൂടും സൂര്യപ്രകാശവും ഏൽക്കുന്നതും പ്ലാസ്റ്റിക്കിലെ രാസ സംയുക്തങ്ങൾ ഭക്ഷണത്തിലേക്ക് പകരാൻ ഇടയാക്കുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
വലിയ മിനറൽ വാട്ടർ ബോട്ടിലുകൾ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിന്റെ സധ്യതയെക്കുറിച്ചും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വിശദീകരണം നൽകി.
മിനറൽ വാട്ടറിന്റെ വലിയ കുപ്പികളിൽ ഉപയോഗിക്കുന്ന പോളികാർബണേറ്റ് പോലുള്ള പ്ലാസ്റ്റിക്കുകൾ ഭക്ഷണവുമായി ഇടകലരുന്നതായി കാണിച്ചിട്ടില്ലെന്നാണു അതോറിറ്റി വ്യക്തമാക്കിയത്.
അത് കൊണ്ട് തന്നെ വലിയ മിനറൽ വാട്ടർ ബോട്ടിലുകൾ ഒന്നിലധികം തവണ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്നാണ് അതോറിറ്റിയുടെ മറുപടിയിൽ നിന്ന് മനസ്സിലാകുന്നത്.
വലിയ മിനറൽ വാട്ടർ ബോട്ടിലുകൾ രണ്ടാമത് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അതോറിറ്റി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa