Saturday, November 23, 2024
Saudi ArabiaTop Stories

റിയാദിൽ മരിച്ച രണ്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തീകരിച്ചു

റിയാദ് : ചികിത്സയിലായിരിക്കെ മരണപ്പെട്ട  തിരുവനന്തപുരം സ്വദേശി കബീറിന്റെയും മണ്ണാർക്കാട് സ്വദേശി നസീറിൻ്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള  നടപടികൾ  പൂർത്തീകരിച്ചു.

സാമൂഹിക പ്രാവർത്തകൻ സിദ്ദീഖ് തുവ്വൂർ ആണ് ഇക്കാര്യം അറിയിച്ചത്.

കബീറിന്റെ മൃതദേഹം ശ്രീലങ്കൻ എയർലൈൻസിൽ തിരുവന്തപുരത്തേക്കും , നസീറിന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്കും കൊണ്ട് പോകും.

തിരുവനന്തപുരം സ്വദേശി കബീർ മുഹമ്മദ്‌ കണ്ണ് (60), പാലക്കാട് സ്വദേശി പള്ളിപ്പറംബൻ നസീർ (51) എന്നിവർ ചികിത്സയിലായിരിക്കേ ആയിരുന്നു മരിച്ചത്..

തുടർ ചികിത്സാർഥം നാട്ടിലേക്ക് കൊണ്ട് പോകാനായി കഴിഞ്ഞ ശനിയാഴ്ചത്തേക്ക് നസീറിനു ടിക്കറ്റ് വരെ റെഡിയാക്കിയിരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്