ചൊവ്വാഴ്‌ച, മെയ്‌ 12, 2026
Saudi ArabiaTop Stories

സൗദിയിൽ ലൈസൻസില്ലാതെ ആരോഗ്യവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷ പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി

ജിദ്ദ: ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടാതെ ഏതെങ്കിലും ആരോഗ്യപരമായ തൊഴിൽ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.

തെറ്റായ അവകാശവാദം ഉന്നയിച്ച്  ആരോഗ്യരംഗത്തെ ഏതെങ്കിലും പ്രൊഫഷനുകളുടെ ടൈറ്റിലുകൽ ആൾമാറാട്ടം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചു.

ആരോഗ്യരംഗത്തെ പ്രാക്ടീഷണർമാർക്ക് സാധാരണയായി നൽകുന്ന ടൈറ്റിലുകളെ സ്വന്തം നിലയിൽ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശിക്ഷയും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ആണ് വ്യാജന്മാർക്ക് ശിക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്