സൗദിയിലെ എടിഎം കാർഡ് തട്ടിപ്പ്; പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ആരംഭിച്ചു
റിയാദ്: എ ടി എം കാർഡുപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് സൗദി പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.
എടിഎം മെഷീനിൽ നിന്ന് പണമെടുക്കാൻ വരുന്നവരെ സഹായിക്കുകയെന്ന വ്യാജേനയാണു സംഘം തട്ടിപ്പ് നടത്തുന്നത്.
എ ടി എം കാർഡ് ഉടമയിൽ നിന്ന് അയാളുടെ കാർഡ് വാങ്ങി പിൻ നമ്പർ ചോദിച്ച് പണം എടുത്ത് നല്കിയ ശേഷം സംഘം തിരികെ നൽകുന്നത് സമാന രൂപത്തിലുള്ള മറ്റൊരു എടിഎം കാർഡ് ആയിരിക്കും.
തുടർന്ന് തട്ടിപ്പ് സംഘം നേരത്തെ മനസ്സിലാക്കിയ പിൻ നമ്പർ ഉള്ളതിനാൽ കയ്യിലുള്ള ഒറിജിനൽ എ ടി എം കാർഡിൽ നിന്ന് പണം പിൻ വലിക്കുകയും ചെയ്യും.
നിരവധിയാളുകൾ ഇത്തരത്തിൽ എടിഎം തട്ടിപ്പിന്നിരകളായിട്ടുണ്ട് എന്നാണ് വിവരം. വിദേശികളടങ്ങുന്ന തട്ടിപ്പ് സംഘമാണിതിന്റെ പിറകിലെന്നാണു റിപ്പോർട്ട്.
ഇത്തരത്തിൽ സഹായികളെന്ന വ്യാജേന വരുന്ന ആളുകളെ സൂക്ഷിക്കണമെന്നും പരിചയമില്ലാത്തവർക്ക് ബാങ്കുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കൈമാറരുതെന്നും പബ്ലിക് പ്രൊസിക്യുഷൻ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
