സൗദിയിലെ വാടകക്കരാറിന്റെ ഏറ്റവും കുറഞ്ഞ കാലപരിധിയും കൂടിയ കാലപരിധിയും വ്യക്തമാക്കി ഈജാർ
സൗദിയിൽ പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈജാർ നെറ്റ്‌വർക്കിൽ വാടകക്കരാർ എഴുതുമ്പോൾ ബാധകമായ കാല പരിധിയെക്കുറിച്ച് വ്യക്തമാക്കി ഈജാർ.
വാടക്കരാർ എഴുതുമ്പോൾ ഏറ്റവും കുറഞ്ഞത് 3 മാസത്തെ കാലപരിധിയെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ.
അതേ സമയം ഏറ്റവും കൂടിയ വാടക കരാർ കാലാവധി 30 വർഷമാണെന്നും ഈജാർ വ്യക്തമാക്കുന്നു.
വാടക്കാരനും കെട്ടിടമുടമയും തമ്മിലുള്ള കരാറിൽ വാടകത്തുക അടക്കേണ്ടത് ഏത് രീതിയിലാണെന്ന് (1 മാസത്തേക്ക്, 3 മാസത്തേക്ക്, 6 മാസത്തേക്ക്, 1 വർഷത്തേക്ക് എന്നിങ്ങനെ) വ്യക്തമാക്കുകയും വേണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
