തിങ്കളാഴ്‌ച, മെയ്‌ 11, 2026
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ഉംറക്ക് പോകാൻ ഉംറ കമ്പനികളുമായി കരാർ ആവശ്യമുണ്ടോ? ചെലവ് കൂടുമോ? പ്രചരിക്കുന്ന വാർത്തയുടെ വസ്തുത എന്ത്?

സൗദിയിൽ നിന്ന് ഉംറക്ക് പോകുന്നവർ ഇനി മുതൽ ഉംറ കംബനികളുമായി കരാർ ഉണ്ടാക്കേണ്ടി വരുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

പ്രസ്തുത പ്രചാരണം കണ്ട് ഇനി ആഭ്യന്തര ഉംറക്കും വലിയ തുക നൽകേണ്ടി വരുമോ എന്ന തോതിൽ പല സൗദി പ്രവാസികളും ആശങ്കപ്പെടുന്നുമുണ്ട്.

എന്നാൽ സൗദിയിൽ നിന്ന് ഉംറക്ക് ഏതെങ്കിലും കമ്പനികൾ കൊണ്ട് പോകുന്നുണ്ടെങ്കിൽ (ഗ്രൂപ്പുകളെയും മറ്റും) അവർ നൽകുന്ന സർവീസിനു രേഖകൾ  ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആണ് ഇത്തരത്തിൽ ഒരു തെറ്റായ വാർത്തയായി പ്രചരിക്കുന്നത് എന്നാണ് വസ്തുത. മന്ത്രാലയത്തിന്റെ ആഹ്വാനം താഴെ പറയും പ്രകാരമാണ്.

“യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ വഴി  ലഭിക്കുന്ന സേവനങ്ങൾക്ക് ഒരു ഡോക്യുമെന്റഡ് കരാർ ഉണ്ടെന്ന് ഉറപ്പാക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകരോട് ആഹ്വാനം ചെയ്തു.

താമസം, ഗതാഗതം മുതലായ സേവനങ്ങളുടെ വിശദാംശങ്ങളും അവയുടെ തീയതികളും ഉറപ്പുവരുത്തുന്നതിനൊപ്പം യാത്രകൾ സംഘടിപ്പിക്കുന്നതിന് ലൈസൻസുള്ള കമ്പനികൾ വഴി സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് തീർഥാടകൻ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓർമ്മിപ്പിച്ചു”.

ചുരുക്കത്തിൽ ഇനി സൗദിയിൽ നിന്ന് ഉംറ നിർവ്വഹിക്കാൻ ഉംറ കമ്പനികൾ വഴി തന്നെ പോകേണ്ടി വരും എന്ന പ്രചാരണം തെറ്റാണെന്ന് ഉറപ്പാക്കാം. മറിച്ച് ആരെങ്കിലും കമ്പനികൾ വഴി ഗ്രൂപിലോ മറ്റോ എല്ലാം പോകുന്നുണ്ടെങ്കിൽ തങ്ങൾക്ക് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത സേവനങ്ങൾക്ക് കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന ആഹ്വാനം മാത്രമേ മന്ത്രാലയം നടത്തിയിട്ടുള്ളൂ എന്ന് സാരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്