Wednesday, September 25, 2024
IndiaTop Stories

2014 ൽ ബി ജെ പി അധികാരത്തിലെത്തിയത് വൻ തിരിമറിയിലൂടെ

വെബ്ഡെസ്ക്: കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ വോട്ടിംഗ് മെഷീനിൽ വലിയ തിരിമറി നടന്നുവെന്ന് യു എസ് ഹാക്കറുടെ വെളിപ്പെടുത്തൽ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലവിലെ വൻ ചർച്ചയായ വോട്ടിംഗ് മെഷീനിലെ തിരിമറി സംബന്ധിച്ച് ഹാക്കർ നടത്തിയ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണു.

2014 ൽ എൻ ഡി എ നേടിയ വൻ വിജയത്തിലും യു പി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമ സഭാ ഇലക്ഷനുകളിലും അട്ടിമറി നടന്നതായി ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ-യൂറോപ്പ് നടത്തിയ ഹാക്കത്തണിലാണു യു എസ് ഹാക്കർ വെളിപ്പെടുത്തിയത്.

2014 ലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വി എസ് സംബത്തിനും ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെക്കും ഈ വിഷയം അറിയാമായിരുന്നുവെന്നും ഇത് പുറത്ത് അറിയിക്കാനിരിക്കെയായിരുന്നു മുണ്ടെ ആക്സിഡൻ്റിൽ മരിച്ചതെന്നും ഹാക്കർ വ്യക്തമാക്കി.

ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീൻ രൂപ കല്പന ചെയ്തത് ഈ ഹാക്കർ തന്നെയാണെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്