ഖത്തർ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കി
ഇ-സേവനങ്ങൾ കൂടുതൽ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാനായി ഖത്തർ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കി.
സമുദ്ര യാത്ര സംബന്ധിച്ച 25 പുതിയ സേവനങ്ങൾ പുതിയ ആപിൽ ഉണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് റിപ്പോർട്ടുകളും വിവിധ സേവനങ്ങളും ലഭ്യമാകുന്ന ആപ്പ് ഉപയോഗിച്ച് ഗവണ്മെൻ്റ് ഓഫീസിൽ പോകാതെ തന്നെ 24 മണിക്കൂറും മന്ത്രാാലയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്താനാകും.
ആപ്സ്റ്റോറിലും ആൻഡ്രോയ്ഡിലും പുതിയ ആപ് ലഭ്യമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
