Sunday, September 22, 2024
FootballQatarTop Stories

നിലവിൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പാക്കിയത് മൂന്ന് ടീമുകൾ

ദോഹ: ഫിഫ വേൾഡ് കപ്പ് 2022 ലെ ഗ്രുപ്പ് മത്സരങ്ങളിലെ രണ്ടാം റൌണ്ട് പൂർത്തിയായപ്പോൾ അവസാന 16 ൽ (പ്രീക്വാർട്ടർ) ഇടം പിടിച്ചത് മൂന്ന് ടീമുകൾ.

ഗ്രുപ്പ് ഡി യിൽ നിന്ന് ഫ്രാൻസും ഗ്രുപ്പ് ജി യിൽ നിന്ന് ബ്രസീലും ഗ്രുപ്പ് എച്ചിൽ നിന്ന് പോർച്ചുഗലുമാണ് പ്രീക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്.

ആദ്യം റൗണ്ട് 16ൽ കടന്നത് ഫ്രാൻസ് ആയിരുന്നു. പിന്നീട് ബ്രസീലും 16 ൽ സീറ്റ് ഉറപ്പാക്കി. ഉറുഗ്വയെ മടക്കമില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് ഇന്നലെ പോർച്ചുഗലും റൗണ്ട് 16 ൽ പ്രവേശിച്ചു.

മറ്റു ടീമുകളുടെ പ്രീക്വാർട്ടർ പ്രവേശനത്തിനുള്ള ശക്തമായ പോരാട്ടങ്ങളായിരിക്കും ഇന്ന് മുതൽ ആരംഭിക്കുന്ന മൂന്നാം റൗണ്ട് മത്സരങ്ങളിലൂടെ ഇനി ദർശിക്കാനാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്