ഖത്തറിൽ വീണ്ടും ബ്രസീലിയൻ വിജയഗാഥ
ദോഹ: ഫിഫ 2022 രണ്ടാം റൗണ്ട് മത്സരത്തിൽ മടക്കമില്ലാത്ത ഒരു ഗോളിനു സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ച് ബ്രസീൽ പ്രീക്വാർട്ടറിൽ കടന്നു.
ആവേശം നിറഞ്ഞ മത്സരാത്തിൽ 83 ആം മിനുട്ടിൽ കസേമിറോ ആയിരുന്നു ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.
വിനീഷ്യസ് ജൂനിയർ നല്കിയ സൂപർ പാസ് ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് കസേമിറോ പായിച്ചപ്പോൾ സ്വിസ് ഗോളിക്ക് നിസഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
ബ്രസീലിന്റെ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഒരു ഷോട്ട് പോലും ബ്രസീൽ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്ത് വിടാൻ സ്വിസ് മുന്നേറ്റ നിരയെ ബ്രസീൽ ഡിഫൻസ് അനുവദിച്ചിരുന്നില്ല.
ബ്രസീലിയൻ മുന്നേറ്റങ്ങളെ ഒരു വിധം പിടിച്ച് നിർത്താൻ സ്വിസ് പ്രതിരോധ നിരക്കും ആയിട്ടുണ്ട്. ആകെ 5 ഷോട്ടുകൾ മാത്രമാണ് സ്വിസ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ബ്രസീൽ തൊടുത്ത് വിട്ടത്.
ബ്രസീൽ പ്രീക്വാർട്ടറിൽ കടന്നതോടെ അവസാന റൗണ്ടിൽ എത്താനുള്ള തീ പാറുന്ന പോരാട്ടമായിരിക്കും ഇനി മൂന്നാം റൌണ്ടിൽ സ്വിറ്റ്സർലാന്റും കാമറൂണും സെർബിയയും പുറത്തെടുക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
