തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റി എൻട്രി വിസയിൽ നാട്ടിലേക്ക് പോകുന്നതിനിടെ മുംബൈയിൽ വെച്ച് മരിച്ചു

ജിദ്ദ: അവധിയിൽ നാട്ടിലേക്ക് പോകുന്നതിനിടെ ആലപ്പുഴ സ്വദേശി മുംബൈയിൽ വെച്ച് മരിച്ചു.

കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ താമസിക്കുന്ന ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്.

ജിദ്ദ മുംബൈ കൊച്ചി ഇൻഡിഗോ കണക്ഷൻ യാത്രക്കായി ടിക്കറ്റെടുത്തിരുന്ന ഇസ്മായിലിനു മുംബൈ എയർപോർട്ടിൽ വിമാനമിറങ്ങുന്നതിനു മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാന്റ് ചെയ്തയുടൻ ചികിത്സ ലഭ്യമാക്കാൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്