Friday, May 17, 2024
OmanSaudi ArabiaTop Stories

ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ഒമാനിൽ വെച്ച് മരിച്ചു

മസ്ക്കറ്റ്: ഉംറ നിർവ്വഹിച്ചതിനു ശേഷം നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ കൊല്ലം സ്വദേശി ഒമാനിൽ വെച്ച് മരിച്ചു.

പുനലൂര്‍ കരവല്ലൂര്‍ വെഞ്ചമ്പു ഷാജി മന്‍സിലില്‍ ശാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്.

ജസീറ എയർലൈൻസിന്റെ കണക്ഷൻ ഫ്ലൈറ്റിൽ മദീനയിൽ നിന്നും കുവൈത്ത് വഴി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ, കുവൈത്തിൽ നിന്ന് വിമാനം പറന്നുയർന്ന് കുറച്ച് കഴിഞ്ഞ് ഇദ്ദേഹത്തിനു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ഉടൻ മസ്കറ്റിൽ ലാന്റ് ചെയ്ത് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ഐസിഎഫ് സാന്ത്വനം വിംഗ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്