ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

ഈ സീസണിൽ ഇത് വരെ ഇഷ്യു ചെയ്തത് 40 ലക്ഷം ഉംറ വിസകൾ

മക്ക: ഈ ഉംറ സീസണിൽ ഇത് വരെയായി 40 ലക്ഷം ഉംറ വിസകൾ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

നുസുക് അടക്കം വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയുമെല്ലാം ആണ് വിശ്വാസികൾ ഉംറ വിസക്ക് അപേക്ഷിക്കുന്നത്.

നിലവിൽ ഏത് വിസയിലും സൗദിയിലെത്തുന്ന ആർക്കും ഉംറ പെർമിറ്റ്‌ കരസ്ഥമാക്കി ഉംറ നിർവ്വഹിക്കാൻ അനുമതിയുണ്ട്.

ഉംറ വിസയിൽ സൗദിയിലെത്തുന്നവർക്ക് 3 മാസം വരെ സൗദിയിൽ കഴിയാമെന്നതും സൗദിയിലെവിടെയും സഞ്ചരിക്കാമെന്നതും തീർഥാടകർ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്