ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: വിശുദ്ധ ഉംറക്കും മദീന സിയാറത്തിനുമായി എത്തിയ കോട്ടയം സ്വദേശി മദീനയിൽ വെച്ച് മരിച്ചു.

തലയോലപ്പറമ്പ് താവളത്തിൽ അബ്ദുൽ കരീം (76) ആണ് താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്.

സ്വകാര്യ ഉംറ ഗ്രൂപിലെത്തിയ അബ്ദുൽ കരീം ഉംറക്ക് ശേഷം ഞായറാഴ്ച മദീനയിലെത്തിയതായിരുന്നു.

ഇദ്ദേഹത്തിന്റെ പെൺ മക്കളും ഒരു മരുമകനും കൂടെയുണ്ടായിരുന്നു. മയ്യിത്ത് ചൊവ്വാഴ്ച സുബ്ഹ് നമസ്ക്കാരാനന്തരം മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്