സ്കൈബോണിന്റെ ഓഹരി വാങ്ങി സൗദി
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്കൈബോൺ റിന്യൂവബിളിന്റെ 9.5% ഓഹരി ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പാർട്ണേഴ്സുമായി ചേർന്ന് സ്വന്തമാക്കി.
ഓഫ്‌ഷോർ വിൻഡ് എനർജി ടെക്‌നോളജികളുടെ വികസനത്തിലും പ്രവർത്തനത്തിലും സ്കൈബോൺ റിന്യൂവബിൾസ് ലോകത്ത് മുൻപന്തിയിലാണുള്ളത്.
ജർമ്മൻ കമ്പനിക്ക് ഈ മേഖലയിൽ 20 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്, 7 ജിഗാവാട്ട് ശേഷിയുടെ ട്രാക്ക് റെക്കോർഡുള്ള കമ്പനിക്ക്, 15 ലധികം യൂറോപ്യൻ രാജ്യങ്ങളിലും ഒന്നിലധികം എപിഎസി വിപണികളിലും സാന്നിധ്യമുണ്ട്.
ലോകമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളിൽ ഓഫ്‌ഷോർ വിൻഡ് എനർജി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമിൽ നിക്ഷേപിക്കുന്നതിലൂടെ, ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളുടെ വളർച്ച പ്രാപ്തമാക്കുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഈ ഓഹരി ഏറ്റെടുക്കൽ സഹായിക്കുമെന്ന് ഫണ്ട് സ്ഥിരീകരിച്ചു.
ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നിക്ഷേപമാണ് സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ട് നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
