നബി(സ)യുടെ കാലത്ത് മദീനാ പള്ളി ആദ്യമായി വികസിപ്പിച്ചതിന്റെ വിശേഷങ്ങൾ അറിയാം
ഹിജ്റ ഏഴാം വർഷത്തിലെ ഖൈബർ യുദ്ധത്തിനുശേഷം മുസ്ലീങ്ങളുടെ എണ്ണം വർധിച്ചതോടെ പ്രവാചകന്റെ (സ്വ) യുടെ പള്ളി (മസ്ജിദുന്നബവി) അതിന്റെ ആദ്യത്തെ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു.
മസ്ജിദിന്റെ ആകെ വിസ്തീർണ്ണം ഏകദേശം 2475 ചതുരശ്ര മീറ്ററായി മാറി. പള്ളിയുടെ രൂപം ചതുരാകൃതിയാകുകയും ചെയ്തു.
അതോടൊപ്പം ചുവരുകളുടെ ഉയരം ഏകദേശം 2.5 മീറ്റർ ആകുകയും വാതിലുകളുടെ എണ്ണം 3 എണ്ണമാകുകയും ചെയ്തു.
മൂന്നാം ഖലീഫ ഉസ്മാൻ (റ) സ്വന്തം പണം കൊടുത്ത് വാങ്ങിയ ഭൂമിയായിരുന്നു ആദ്യ വികസനത്തിനുപയോഗിച്ചതെന്ന് രേഖകൾ വ്യക്തമാക്കുനു.
പള്ളിയിൽ വെളിച്ചത്തിനായി അദ്യകാലത്ത് ഈന്തപ്പന മടലുകൾ കത്തിച്ചിരുന്നു. പിന്നീട് അത് എണ്ണ വിളക്കിലേക്ക് മാറി. അത് സംബന്ധിച്ച് കൂടുതൽ ചരിത്രം അറിയാൻ താഴെ ക്ലിക് ചെയ്യുക.
https://arabianmalayali.com/2022/08/01/41059/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
