ശനിയാഴ്‌ച, മെയ്‌ 9, 2026
KeralaTop Stories

നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല

ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

എന്നാൽ നോർക്ക സർട്ടിഫിക്കറ്റ് അറ്റന്റ്റേഷൻ സെന്ററിൽ നിന്നുളള മറ്റു സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. വ്യക്തിവിവര സർട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്റ്റേഷൻ, എച്ച്.ആർ.ഡി ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയിൽനിന്നും ) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ്‌ കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

നിങ്ങള്‍ വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴിലിനായോ, പഠനത്തിനോ മറ്റ് ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കോ പോകുമ്പോൾ നിങ്ങളുടെ കൈവശമുളള സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുളള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ HRD അറ്റസ്റ്റേഷന്‍, വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ (MEA), വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്‌റ്റേഷന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് , ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങളില്‍ അംഗീകാരമുളള അപ്പോസ്‌റ്റെല്‍ അറ്റസ്‌റ്റേഷന്‍ എന്നീ സേവനങ്ങള്‍ സംസ്ഥാന സർക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്