ശനിയാഴ്‌ച, മെയ്‌ 9, 2026
Saudi ArabiaTop Stories

റിയാദിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കമ്പനികൾക്ക് റിമോട്ട് വർക്ക്, പ്രാവർത്തികമാക്കാൻ ആലോചന

റിയാദ്: റിയാദിലെ വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ, സ്‌കൂളുകളുടെയും, സർവ്വകലാശാലകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്താനും, കമ്പനികളോട് റിമോട്ട് വർക്ക് പ്രാവർത്തികമാക്കാനും ശുപാർശ ചെയ്യുമെന്ന് ട്രാഫിക് വക്താവ് കേണൽ മൻസൂർ അൽ-ഷക്ര.

പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെ ശിൽപശാല സംഘടിപ്പിക്കുമെന്ന് അൽ-ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ചില കമ്പനികൾ, സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയ്ക്കായി വിദൂരമായി പ്രവർത്തിക്കാനുള്ള സാധ്യതയും, ചില സ്കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും സമയമാറ്റം, മറ്റ് സാധ്യമായ പരിഹാരങ്ങൾ എന്നിവയും ശില്പശാലയിൽ ചർച്ച ചെയ്യും.

റോഡുകളിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, സുഗമമായ ഗതാഗതം നടപ്പിലാക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങൾക്കും ശില്പശാല വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിംഗ്, ഹൈവേ റോഡുകൾക്കായി ഒരു പ്രവർത്തന മാതൃക നിർമ്മിക്കുക, ട്രാഫിക് സിഗ്നലുകളുടെ മെക്കാനിസം പുനർപഠനത്തിന് വിധേയമാക്കുക, റിയാദിന്റെ വികസനത്തിനായുള്ള റോയൽ കമ്മീഷന്റെ അനുഭവപരിചയത്തിൽ നിന്ന് പ്രയോജനം നേടുക എന്നിവയാണ് ശില്പശാലകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa