ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വീട്ടിൽ ജോലി ഒഴിവ്; മാസ ശമ്പളം നാലര ലക്ഷം രൂപ
പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെന്ന് ബ്രിട്ടീഷ് പത്രമായ “ഡെയ്ലി മെയിൽ”.
പോർച്ചുഗലിലെ ക്വിന്റാ ഡി മരിൻഹയിലുള്ള താരത്തിന്റെ “റിട്ടയർമെന്റ് ഹോമിന്” 170 കോടി രൂപ മൂല്യമുണ്ടെന്നും നിർമ്മാണ പ്രവൃത്തികൾ അടുത്ത ജൂണിൽ പൂർത്തിയാകുമെന്നും പത്രം ചൂണ്ടിക്കാട്ടി.
തന്റെ ആഢംബര ഭവനത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തേക്കുള്ള ഒരു ജോലിക്കാരനെ റൊണാൾഡോ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ ഇതുവരെ ആളെ കണ്ടെത്താൻ കഴിയാത്തതിൽ താരം നിരാശനാണെന്നും പത്രം പറഞ്ഞു.
തന്റെ ഇഷ്ട ഭക്ഷണമായ സുഷിയും, പോർച്ചുഗീസ് വിഭവങ്ങളും തയ്യാറാക്കുന്നതിന് പുറമെ അന്താരാഷ്ട്ര, ജാപ്പനീസ് വിഭവങ്ങളും തയ്യാറാക്കാൻ കഴിവുള്ള ഒരു ഷെഫിനെയാണ് റൊണാൾഡോ തിരയുന്നത്.
4,500 പൗണ്ട് സ്റ്റെർലിംഗ് (ഏകദേശം നാലര ലക്ഷം രൂപക്ക് മുകളിൽ) ആയിരിക്കും ഷെഫിന് നൽകുന്ന പ്രതിമാസ ശമ്പളമെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
