ഇനി കുറ്റവാളികൾക്ക് രക്ഷയില്ല; പുതിയ സംവിധാനം പ്രഖ്യാപിച്ച് സൗദി സുരക്ഷാ വിഭാഗം
റിയാദ്: തെരുവിലൂടെ നടക്കുമ്പോൾ സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തികളെ കണ്ടെത്തുന്ന സംവിധാനങ്ങളുള്ള സുരക്ഷാ പട്രോളിംഗ് ഉടൻ ആരംഭിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസാമി പ്രഖ്യാപിച്ചു.
സുരക്ഷാ പട്രോളിംഗിൽ ധാരാളം സാങ്കേതിക സംവിധാനങ്ങൾ നൽകുന്നതിന് ജനറൽ സെക്യൂരിറ്റി എലം കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
തെരുവിൽ വാണ്ടഡ് ലിസ്റ്റിലുള്ള ചിലരെ കണ്ടെത്താനും നേരിട്ടുള്ള വിശകലനത്തിലൂടെ എല്ലാ ഡാറ്റയും പരിശോധിക്കാനും പട്രോളിംഗിന് കഴിയുമെന്ന് ബസാമി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജിന് മുമ്പ് തന്നെ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും ബസാമി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa