സൗദിയിലെ ആദ്യ ഇലക്ട്രിക് ബസ് സർവീസിന് ജിദ്ദയിൽ തുടക്കം
ജിദ്ദ: രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സർവീസിന് ജിദ്ദയിൽ തുടക്കമായി.
ബലദിനെയും ഖാലിദിയയെയും തമ്മിൽ ബന്ധിപ്പികുന്ന 7 A റൂട്ടിൽ ആണ് പ്രഥമ സർവീസ്.
ബലദ്, ബഗ്ദാദിയ, റുവൈസ്, അന്തലൂസ്, ഹയ്യു റൗള, ഖാലിദിയ എന്നിവിടങ്ങളിലെ യാത്രക്കാർക്ക് സർവീസ് പ്രയോജനം ചെയ്യും.
സിംഗിൾ ചാർജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ബസ് ഏറ്റവും മികച്ച കാര്യക്ഷമതയുള്ള ഇനത്തിൽ പെടുന്നു.
ജിദ്ദയിൽ പരീക്ഷണാർഥം ആരംഭിച്ച ഇലക്ട്രിക് ബസ് സർവീസ് വൈകാതെ സൗദിയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആണ് അധികൃതരുടെ നീക്കം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
