Saturday, September 21, 2024
Saudi ArabiaTop Stories

തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് അദ്ധ്യാപികമാർ അടക്കം നാല് പേർ മരിച്ചു

സൗദിയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് അദ്ധ്യാപികമാരടക്കം നാല് പേർ മരിച്ചു. അൽ-മഹാനി ഹൈസ്‌കൂളിലെ അദ്ധ്യാപികമാരാണ് മരിച്ചത്.

ഇന്ന് വ്യാഴാഴ്ച രാവിലെ തായിഫിന് വടക്കുള്ള സ്‌കൂളിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അദ്ധ്യാപികമാർക്ക് പുറമെ ഇവരുടെ കാർ ഓടിച്ചിരുന്ന ഡ്രൈവറും, എതിരെ വന്ന വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് കൊല്ലപ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, അപകടത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.

2014 സമാനമായ ഒരപകടത്തിൽ രണ്ട് അദ്ധ്യാപികമാരും അവരുടെ കാർ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q