നാട്ടിൽ നിന്ന് രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു
മദീന: രണ്ട് മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി മദീനയിൽ മരിച്ചു.
പയ്യാനക്കൽ പാലക്കൽ പറമ്പ് ഇബ്രാഹീം (46) ആണ് മരിച്ചത്.
കെട്ടിട നിർമ്മാണ ജോലിക്കിടെ കാൽ വഴുതി താഴെ വീണായിരുന്നു മരണം സംഭവിച്ചത്.
ദീർഘ കാലമായി മദീനയിൽ പ്രവാസ ജീവിതം നയിക്കുന്നു. ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം.
മയ്യിത്ത് മദീനയിൽ ഖബറടക്കുന്നതിനായുള്ള നടപടികളുമായി സമൂഹിക പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
