സോഷ്യൽ മീഡിയ താരം താഹ ദുയ്മാസിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി
ഭൂകമ്പത്തിന് ശേഷം കാണാതായിരുന്ന സോഷ്യൽ മീഡിയ താരം താഹ ദുയ്മാസിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി തുർക്കി അധികൃതർ അറിയിച്ചു.
12 ദിവസത്തിന് ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ മറ്റു കുടുംബങ്ങളുടെ മൃതദേഹങ്ങളോടൊപ്പം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്.
തന്റെ കൊച്ചു വീടിന്റെ അടുക്കളയിൽ നിന്ന് ചിത്രീകരിച്ച പാചക വീഡിയോകളിലൂടെയാണ് 19 കാരനായ താഹ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന താരമായി മാറിയത്.
സഹോദരിയും 17 കാരിയുമായ മലക് നൂറാണ് വീഡിയോ ചിത്രീകരിക്കാൻ താഹയെ സഹായിച്ചിരുന്നത്. ഇടക്ക് സഹോദരിയും വിഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
ഏതാനും മാസങ്ങൾ കൊണ്ട് ടിക്‌ടോകിൽ പത്തു ലക്ഷത്തിലധികം ഫോളോവെഴ്‌സ് ഉള്ള താരമായി താഹ മാറി. ഭൂകമ്പത്തിന് മുൻപ് 13 ലക്ഷം ആളുകൾ പിൻതുടർന്നിരുന്ന ത്വാഹയുടെ തിരോധാനം അറിഞ്ഞ ശേഷം പിൻതുടരുന്നവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലായിട്ടുണ്ട്.
തുർക്കിയിൽ ഭൂകമ്പം നാശം വിതക്കുന്നതിന്റെ തൊട്ടു തലേ ദിവസമാണ് താഹ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.നിലവിൽ ഒരു കോടിയിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa