തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop StoriesTravel

89 റിയാൽ മുതൽ ടിക്കറ്റ്; കിടിലൻ ഓഫറുകളുമായി സൗദി വിമാനക്കമ്പനികൾ

സൗദി സ്ഥാപക ദിനം ഫെബ്രുവരി 22 നു ആഘോഷിക്കാനിരിക്കേ സ്ഥാപക ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ മുൻ നിര വിമനക്കംബനികൾ.

ആഭ്യന്തര യാത്രക്ക് 89 റിയാൽ മുതലുള്ള ഫെയറും ഇന്റർനാഷണൽ യാത്രക്ക് 159 റിയാൽ മുതലൂള്ള ഫെയറും ആണ് നാസ് എയർ ഓഫർ ചെയ്തിട്ടുള്ളത്.

ഫെബ്രുവരി 20, 21, 22 തീയതികളെ ബുക്കിംഗുകൾക്കാണ് ഓഫർ ബാധകമാകുക. ചില സെക്ടറുകളിലേക്ക് ചില തീയതികളിലെ യാത്രകൾക്ക് മാത്രമാണ് ഓഫർ ടിക്കറ്റ് ലഭിക്കുക.

ഫ്ലൈ അദീലും സൗദി എയർലൈൻസും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 22 അർദ്ധരാത്രിക്ക് മുമ്പ് ബുക്ക് ചെയ്യുന്നവർക്കാണ് സൗദിയ ഓഫർ ലഭിക്കുക.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്