Friday, November 22, 2024
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ട് – ബലദ് ബസ് സർവീസിൽ നോർത്തേൺ ടെർമിനലും ഉൾപ്പെടുത്തി

ജിദ്ദ ടെർമിനൽ 1 ൽ നിന്ന് ബലദിലേക്കുള്ള ബസ് സർവീസിൽ നോർത്തേൺ ടെർമിനലും ഉൾപ്പെടുത്തിയതായി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി അറിയിച്ചു.

ബലദ് കോർണീഷിൽ നിന്ന് നോർത്തേൺ ടെർമിനൽ വരെയാണ്‌ പുതിയ റൂട്ട്.

ബലദിൽ നിന്ന് എയർപോർട്ട് വരെയും തിരിച്ചും ആകെ 104 കിലോമീറ്റർ ആണ് റൂട്ടിന്റെ ദൈർഘ്യം. ഇത് പൂർത്തിയാക്കാൻ 210 മിനുട്ട് എടുക്കും.

സാപ്റ്റ്കോ മുതൽ എയർപോർട്ട് വരെ നീളുന്ന യാത്രക്കിടെ ഫ്ലെമിങ്ഗോ മാൾ, അന്ദലൂസ് മാൾ, മദീന റോഡ് ഹയ്യുൽ ബഗ്ദാദിയ 7 എന്നിവ ഉൾപ്പെടും.

20 റിയാലിൽ താഴെ മാത്രം ചെലവ് വരുന്ന ജിദ്ദ എയർപോർട്ട് ബലദ് ബസ് സർവീസ് നിരവധി പ്രവാസികൾക്ക് ആശ്വാസമാകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa