Saturday, November 23, 2024
Jeddah

മക്ക പ്രൊവിൻസ് ഐസിഎഫ് ഹാർമോണി കൊളോക്യം നാളെ; ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം ചെയ്യും

ജിദ്ദ: “സ്നേഹകേരളം പ്രവാസത്തിന്റെ കരുതൽ” ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഐസിഎഫ് മക്ക പ്രൊവിൻസ് നടത്തുന്ന ഹാര്മോണി കൊളോക്യം വെബിനാർ നാളെ വെള്ളിയാഴ്‌ച 1.30 ന് നടക്കും.

സ്നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും പഴമയുടെ വിശുദ്ധി നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ് ഐ സി എഫ് .

വെറുപ്പും വിദ്വേഷ്യവും പ്രചരിപ്പിച്ച് കേരളത്തിന്റെ പരിസരങ്ങളെ പരിക്കേൽപ്പിക്കുവാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്.

നമ്മുടെ നാട് സ്നേഹ സൗഹൃദത്താൽ സുരക്ഷിതമായി നിലനിൽക്കണമെങ്കിൽ എല്ലാതരം അപായങ്ങൾക്കെതിരെയും സമൂഹം ഉണർന്നിരിക്കണം. പഴയ കാലത്തെ സാമൂഹിക ബന്ധങ്ങള്‍ പുനർനിര്‍മിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു ഉണർത്തലാണ് ഹാര്മോണി കൊളോക്യം പരിപാടിയിലൂടെ ഐ സി എഫ് നടത്തുന്നത്.

ബിനോയ് വിശ്വം എം.പി കൊളോക്യം ഉദ്‌ഘാടനം നിർവ്വഹിക്കും. എസ്‌.വൈ.എസ് സ്റ്റേറ്റ് ഫിനാൻസ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തും. ഐ.സി.എഫ് സൗദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയതങ്ങൾ, എ എം സജിത്ത് (മലയാളം ന്യുസ്), കുഞ്ഞിമോൻ കാക്കിയ (കെ.എം.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), പി.പി.എ. റഹീം (സി.പി.ഐ), പീറ്റർ റൊണാൾഡ് (അൽ വുറൂദ് പ്രിൻസിപ്പാൾ), ഇഖ്ബാൽ പോക്കുന്ന് വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ വിദ്യാഭ്യാസ വിചക്ഷണർ മാധ്യമ പ്രവർത്തകർ, വ്യാവസായിക പ്രമുഖർ, തുടങ്ങിയവർ സ്നേഹ കേരളം വീണ്ടെടുക്കാനും നിലനിർത്താനുമുള്ള കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അവതരിപ്പിക്കും.

ഇതുസംബന്ധമായി ചേർന്ന ക്യാംപയിൻ പ്ലാനിംഗ് സമിതി മീറ്റിംഗിൽ പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ നഈമി, സെക്രട്ടറി ബശീർ പറവൂർ, മുഹമ്മദ് സഖാഫി ഉഗ്രപുരം തുടങ്ങിയവർ പങ്കെടുത്തു.`

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്