തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് നുഴഞ്ഞ് കയറുന്നവർ ഭൂരിഭാഗവും രണ്ട് രാജ്യക്കാർ

സൗദിയിലേക്ക് നുഴഞ്ഞ് കയറ്റം നടത്തുന്നത് ഭുരിഭാഗവും രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്ന പരിശോധനാ റിപ്പോർട്ടിൽ ആണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു പിടിക്കപ്പെട്ട 393 പേരിൽ 36% യമനികളും 52% എത്യോപ്യക്കാരും 12% മറ്റു രാജ്യക്കാരും ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 16,105 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 9551 പേർ ഇഖാമ നിയമ ലംഘകരും 2577 പേർ തൊഴിൽ നിയമ ലംഘകരും 3977 പേർ അതിർത്തി നിയമ ലംഘകരുമാണ്‌.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 37 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 23 പേരും പിടിയിലായവരിൽ പെടുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 8962 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്