തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് ജവാസാത്ത് മേധാവി മരിച്ചു

റിയാദ് പ്രവിശ്യാ ജവാസാത്ത് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സഅദ് അന്തരിച്ചു.

പ്രിൻസ് ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ മസ്ജിദിൽ അസർ നമസ്ക്കാരാനന്തരം ജനാസ നമസ്ക്കാരം നിർവ്വഹിച്ച് മൻസൂരിയ ഖബറിസ്ഥാനിൽ മറവ് ചെയ്യും.

2021 ജനുവരിയിൽ ജവാസാത്ത് മേധാവിയായി നിയമിതനായ പരേതൻ സ്തുത്യർഹമായ സേവനത്തിന് പ്രശസ്തനായിരുന്നു.

സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്