ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ചികിത്സയിരിക്കേ മരിച്ചു.
കാവും പടി കല്ലിങ്ങൽ പറമ്പ് തേവർ പറമ്പിൽ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പകാക്ക (67) യാണ് മരിച്ചത്.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു പരേതൻ.
മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
