തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ തീർത്ഥാടക ബസിൽ വെച്ച് മരിച്ചു

ജിദ്ദ: ഉംറ കർമ്മം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു.

തിരൂർ മംഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് മരിച്ചത്.

എയർപോർട്ടിലേക്കുള്ള യാത്രക്കിടെ ബസിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഭർത്താവ് മുഹമ്മദ്‌. ഏക മകൻ മുഹമ്മദ്‌ ഷാഹിദ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി യു എ ഇയിൽ നിന്ന് എത്തിയിട്ടുണ്ട്. മയ്യിത്ത് ഇന്ന് അസർ നമസ്ക്കാരാനന്തരം ഹയ്യുൽ ഫൈഹ റഹ്മാനിയ മസ്ജിദിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്