തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചവരും സൗദിയിൽ നിന്ന് അനധികൃത മാർഗ്ഗങ്ങളിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചവരും പിടിയിൽ

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും വലിയ വർദ്ധനവ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ആഴ്ചത്തെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം സൗദിയിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ ശ്രമിച്ചതിനു 936 പേരാണ് പിടിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ആഴ്ചയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു പിടിക്കപ്പെട്ടവരിൽ 50% യമനികളും 47% ശതമാനം എത്യോപ്യക്കാരും 3% മറ്റു രാജ്യക്കാരുമാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 17,902നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 9875 പേർ ഇഖാമ നിയമ ലംഘകരും 2433 പേർ തൊഴിൽ നിയമ ലംഘകരും 4784 പേർ അതിർത്തി നിയമ ലംഘകരുമാണ്‌.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 99 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 17 പേരും പിടിയിലായവരിൽ പെടുന്നു. കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരനെയും നിയമ ലംഘകരെ സഹായിച്ചതിനു പിടി കൂടിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 12,375 പേരെ നാട് കടത്തിയതായും മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്