തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി തീർത്ഥാടക വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് മരിച്ചു

റിയാദ്: ഉംറ കർമ്മം കഴിഞ്ഞ്  ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോകുകയായിരുന്ന മലയാളി തീർഥാടക വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് മരിച്ചു.

മലപ്പുറം എടയൂർ അധികാരിപ്പടി സ്വദേശി മൂന്നാംകുഴിയിൽ കുഞ്ഞിപോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55)യാണ്  റിയാദിൽ ബെച്ച് മരിച്ചത്.

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറക്കുകയായിരുന്ന സ്പേസ് ജെറ്റിൽ ഇന്ന് (ചൊവ്വ) ഉച്ചക്കായിരുന്നു  സംഭവം.

ജിദ്ദ വിട്ടുകഴിഞ്ഞയുടനെ തന്നെ ഇവർക്ക് ദേഹാസ്വാസ്ഥ്യം ആരംഭിക്കുകയായിരുന്നു. തുടർന്ന് വിമാനം റിയാദിൽ എമർജൻസി ലാൻഡിങ് നടത്തി അവരെ കിംഗ് അബ്ദുല്ല ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവരുടെ ഭർത്താവ് കുഞ്ഞിപ്പോക്കരുടെ കൂടെയായിരുന്നു ഉംറ നിർവ്വഹിക്കാനെത്തിയത്. അബ്ദുറഹ്മാൻ, സാജിദ, ശിഹാബുദ്ദീൻ, ഹസീന എന്നിവർ മക്കളാണ്.

മയ്യിത്ത് റിയാദിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തൂവൂർ, മഹബൂബ് ചെറിയ വളപ്പ്, അൻവർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്