തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ആരോഗ്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി ദിനങ്ങൾ നിശ്ചയിച്ചു

സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി ദിനങ്ങൾ നിശ്ചയിച്ചു.

സൗദി ജീവനക്കാർക്ക് ഏപ്രിൽ 13 വ്യാഴാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. പെരുന്നാളിന് ശേഷം ഏപ്രിൽ 26 ബുധനാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും.

വിദേശ ജീവനക്കാർക്ക് ഏപ്രിൽ 20 വ്യാഴാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. പെരുന്നാളിന് ശേഷം ഏപ്രിൽ 24 തിങ്കളാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും.

അവധി ദിനങ്ങളിൽ ഹാജരാകേണ്ടവരുടെ പട്ടിക ആവശ്യാനുസരണം ഒരുക്കുകയും ജോലിക്ക് ഹാജരാകുന്നവർക്കുള്ള നഷ്ടപരിഹാര തുക നൽകുകയും ചെയ്യേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്