സൗദിയിൽ ഓടിച്ച് കൊണ്ടിരുന്ന വാഹനത്തിന്റെ തകരാർ പരിശോധിക്കാനിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു
റിയാദിൽ ഓടിക്കുന്നതിനിടെ റോഡിൽ കേടായി നിന്ന വാഹനത്തിന്റെ തകരാർ പരിശോധിക്കാൻ പുറത്തിറങ്ങിയ കൊല്ലം സ്വദേശി കാറിടിച്ച് മരിച്ചു.
പത്തനാപുരം കുന്നിക്കോട് ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
ജോലിയുടെ ഭാഗമായി സുലൈമാൻ ഓടിച്ചിരുന്ന കോൾഡ് സ്റ്റോറേജ് ഉള്ള മിനി ട്രക്ക് വഴിയിൽ നിന്നപ്പോൾ പരിശോധിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.
വാഹനത്തിന്റെ തകരാർ പരിശോധിക്കുന്നതിനിടെ ഒരു കാർ പിറകിൽ വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന സുലൈമാൻ മൂന്ന് മാസം മുംബായിരുന്നു നാട്ടിൽ പോയി മടങ്ങി വന്നത്.
പരേതനായ മൈതീൻ കുഞ്ഞ് ആണ് പിതാവ്. ഉമ്മ: മുത്തുബീവി. ഭാര്യ: ജമീല ബീവി. മക്കൾ: മക്കൾ: നിയാസ്, നാസില, പരേതനായ നാസ്‍മിദ്. മയിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
