തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ത്വവാഫ് ചെയ്യുന്ന തീർഥാടകന്റെ തലയിൽ നിന്ന് മാറാതെ പക്ഷി; ഹറമിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

മക്ക: വിശുദ്ധ ഹറമിൽ നിന്നുള്ള കൗതുകകരമായ വ്യത്യസ്തമായ കാഴ്ചകൾ ഇടക്കിടെ സോഷ്യൽ മീഡിയകളിൽ വൈറലാകൽ പതിവാണ്.

ഏറ്റവും പുതിയതായി ഒരു പക്ഷി ത്വവാഫ് ചെയ്യുന്ന തീർഥാടകന്റെ തലയിൽ ഇരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തീർഥാടകൻ തവാഫ് ചെയ്യുന്നതിനിടെ മുന്നോട്ട് ചലിക്കുംബോഴും ആൾക്കൂട്ടം ചുറ്റുമുണ്ടായിട്ടും പക്ഷിക്ക് യാതൊരു അനക്കവുമില്ല എന്നത് കൗതുകരമായി മാറി.

ത്വവാഫ് ചെയ്യുന്ന തീർഥാടകന്റെ തലയിൽ പക്ഷി സമാധാനത്തോടെ ഇരിക്കുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്