തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയുടെ ഭൂരിഭാഗം പ്രവിശ്യകളിലും വ്യാഴാഴ്ച വരെ മഴക്ക് സാധ്യത

ജിദ്ദ: രാജ്യത്തിന്റെ ഭൂരിഭാഗം പ്രവിശ്യകളിലും ഞായർ മുതൽ വ്യാഴം വരെ കാറ്റും മഴയും ഐസ് വീഴ്ചയുമെല്ലാം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

അസീർ, അൽബാഹ, ജിസാൻ, മക്ക, നജ്രാൻ, മദീന പ്രവിശ്യകളിൽ ഞായർ,തിങ്കൾ,ബുധൻ,വ്യാഴം ദിവസങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടും.

തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ പ്രവിശ്യകളിൽ തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ മഴയും കാറ്റും ഐസ് വീഴ്ചയും അനുഭവപ്പെട്ടേക്കും.

ഖസീം റിയാദ് ശർഖിയ ഹായിൽ പ്രവിശ്യകളിൽ വ്യാഴം വരെ കാറ്റും മഴയും അനുഭവപ്പെട്ടേക്കും.

ശർഖിയ മക്ക തബൂക്ക് മദീന പ്രവിശ്യകളിൽ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്