Saturday, September 21, 2024
Saudi ArabiaTop Stories

വി എഫ് എസിലേക്ക് മാറാൻ ഇനി പത്ത് ദിവസം മാത്രം ബാക്കി; സൗദി വിസിറ്റ് വിസ സ്റ്റാംബിംഗിനായി പരമാവധി പാസ്പോർട്ടുകൾ സ്വീകരിച്ച് ട്രാവൽ ഏജൻസികൾ

സൗദി ഫാമിലി വിസിറ്റ് വിസ അടക്കമുള്ള വിവിധ വിസിറ്റ് വിസകൾ ഏപ്രിൽ 20 മുതൽ വി എഫ് എസ്‌ വഴി മാത്രമേ മുംബൈ കോൺസുലേറ്റ് സ്വീകരിക്കുകയുള്ളൂ എന്ന സർക്കുലർ വന്നതോടെ പെട്ടെന്ന് വിസകൾ ഇഷ്യു ചെയ്യാാനുദ്ദേശിക്കുന്നവർ ട്രാവൽ ഏജൻസികളെ സമീപിക്കുന്നതിൽ വർദ്ധനവ് ഉണ്ടായതായി ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

വി എഫ് എസ്‌ വഴി സ്റ്റാംബിംഗിനു സ്വീകരിക്കുന്നത് പ്രാബല്യത്തിൽ വന്നാൽ നടപടികൾ മെല്ലെയാകുമോ എന്ന സംശയമാണ് പലരും പെട്ടെന്ന് ട്രവൽസുകാരെത്തന്നെ ഏൽപ്പിക്കാൻ മുതിരുന്നതെന്ന് അൽ റാസ് ട്രാവൽസ് എടക്കരയിലെ റിയാബ് അറേബ്യൻ മലയാളിയെ അറിയിച്ചു.

തങ്ങൾക്ക് ലഭിക്കുന്ന പാസ്പോർട്ടുകൾ വളരെ വേഗത്തിൽത്തന്നെ സ്റ്റാംബ് ചെയ്ത് ഉപയോക്താക്കൾക്ക് തിരികെ നൽകാൻ സാധിക്കുന്നുണ്ടെന്നും റിയാബ് വ്യക്തമാക്കി.

സബ്മിഷനും തിരികെ ലഭിക്കാനും എയർ കാർഗോ ഉപയോഗിക്കുന്നതിനാലാണ് വളരെ സ്പീഡിൽ സർവീസ് നൽകാൻ സാധിക്കുന്നതെന്നും ആവശ്യക്കാർക്ക് 0091- 8943580709 എന്ന നമ്പറിൽ വിളിക്കുകയോ http://wa.me/+918943580709
എന്ന വാട്സ് ആപ് നംബറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും അൽ റാസ്‌ ട്രാവൽസ് എംഡി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്