അമേരിക്കയിൽ സുബ്ഹ് നമസ്ക്കാരത്തിനിടെ ഇമാമിന് കുത്തേറ്റു; വീഡിയോ
ന്യൂ ജഴ്സി സൗത്ത് പാറ്റേഴ്സണിൽ ഫജ്ർ നമസ്ക്കാരത്തിനു നേതൃത്വം നൽകുകയായിരുന്ന ഇമാമിനു കുത്തേറ്റു.
ഇമാം സയ്യിദ് അൽ നഖിബ് സുജൂദിൽ പോയ സമയത്തായിരുന്നു നമസ്ക്കാരത്തിനു പിറകിൽ മൂന്നാമത്തെ വരിയിൽ ഉണ്ടായിരുന്ന പ്രതി സെരീഫ് സൊർബ മുന്നോട്ട് വന്ന് കുത്തിപ്പരിക്കേൽപ്പിച്ചത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആളുകൾ പിടികൂടി പോലീസിലേൽപ്പിച്ചു. ആക്രമണ കാരണം അറിവായിട്ടില്ല.
ഇമാം അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവം ഒറ്റപ്പെട്ടതാണെന്നും മറ്റു പള്ളികളിലെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇമാം സുജൂദിൽ പോയ സമയം പ്രതി കുത്തുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
