തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ ശക്തമായ മഴ; നനഞ്ഞ് കൊണ്ട് ത്വവാഫ് നിർവ്വഹിച്ച് വിശ്വാസികൾ: വീഡിയോ

മക്ക: വിശുദ്ധ മക്കയിൽ ഇന്ന് പുലർച്ചെ പെയ്ത മഴയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി.

കനത്ത മഴയിലും നനഞ്ഞ് കൊണ്ട് വിശ്വാസികൾ ത്വവാഫും മറ്റു ആരാധനാ കർമ്മങ്ങളും നിർവ്വഹിക്കുന്ന രംഗം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

മക്കയിലും മറ്റ് വിവിധ പ്രദേശങ്ങളിലും ഞായറാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറേബ്യൻ മലയാളി കാലാവസ്ഥാ കേന്ദ്രത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

റമളാൻ അവസാന പത്തിലും സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെട്ടേക്കും.

മക്കയിൽ ഇന്ന് പുലർച്ചെ പെയ്ത മഴയുടെ ദൃശ്യങ്ങൾ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്